തിരുവനന്തപുരം: മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ സെപ്റ്റംബർ 15-ന് വാദം കേള്‍ക്കും.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ആണ് കേസ് പരിഗണിക്കുന്നത്.(ED Officers Assault Case Police Seek Cancellation Of CPM Leaders Bail)
സി.പി.എം നേതാവ് ഐ.പി. ബിനു, നിഥിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ പ്രതികള്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തതാണ് ജാമ്യലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്റ്റേഷനിലെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പ്രതികള്‍ സജീവ പങ്കാളികളായതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് തന്നെ കോടതിയെ സമീപിച്ചത്. അപേക്ഷയുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സെപ്റ്റംബർ 15-ന് പൊലീസ് വിഷയത്തില്‍ വിശദമായ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കും.
Story Summary
A Thiruvananthapuram Magistrate Court will hear a plea on September 15 regarding the cancellation of bail granted to CPM leader IP Binu and Nithin Raj in the ED officers assault case. The police moved the court citing a breach of bail conditions after the accused participated in Onam celebrations at the Museum police station when they arrived to sign the station register.

