Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എല്ലാ ഭരണകൂട സംവിധാനങ്ങളും ബ്രിജ് ഭൂഷനെ സംരക്ഷിക്കാനായി പ്രവര്‍ത്തിച്ചു': അപ്പീല്‍ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് | Vinesh Phogat

'എല്ലാ ഭരണകൂട സംവിധാനങ്ങളും ബ്രിജ് ഭൂഷനെ സംരക്ഷിക്കാനായി പ്രവര്‍ത്തിച്ചു': അപ്പീല്‍ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് | Vinesh Phogat

Times Kerala 1 week ago

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കോടതി വെറുതെവിട്ട നടപടിയില്‍ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.

വിധികള്‍ക്കെതിരെ ഉടനടി അപ്പീല്‍ നല്‍കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് അറിയിച്ചു. കേസിന്റെ തുടക്കം മുതല്‍ ബ്രിജ് ഭൂഷനെ സംരക്ഷിക്കാൻ ഭരണകൂടവും സംവിധാനങ്ങളും ശ്രമിക്കുകയായിരുന്നുവെന്നും താരം കുറ്റപ്പെടുത്തി.(Vinesh Phogat Responds To Brij Bhushan Sharan Singh Acquittal To File Appeal)

ഡല്‍ഹി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ ആണ് കേസില്‍ ബ്രിജ് ഭൂഷണെയും ഡബ്ല്യു.എഫ്.ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും വെറുതെവിട്ടത്. വിധി വന്നതിന് പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിനേഷ് രംഗത്തെത്തിയത്.

ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തെരുവിലിറങ്ങാൻ തന്നെ വലിയ ധൈര്യം വേണമായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഭരണസ്വാധീനവും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച്‌ പല പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു. എങ്കിലും നിരവധി വനിതാ താരങ്ങള്‍ ഉറച്ചുനില്‍ക്കുകയും കേസില്‍ പോരാടുകയും ചെയ്തു. കേസില്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതില്‍ വലിയ സങ്കടമുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വക്കീല്‍മാർക്ക് അപ്പീല്‍ നല്‍കാനുള്ള നിർദേശം നല്‍കിക്കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തൂങ്ങിമരിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ കോടതി തന്നെ മാന്യമായി വെറുതെവിട്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Summary

Wrestler Vinesh Phogat expressed disappointment after the Delhi court acquitted former WFI chief Brij Bhushan Sharan Singh in the sexual harassment case filed by women wrestlers. Announcing that they will appeal against the verdict, Phogat alleged that the entire state system worked to protect the politician since the inception of the case.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala