Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എല്ലാവരെയും ഒത്തൊരുമിച്ച്‌ കൊണ്ടുപോകണം'; സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഡി.കെ. ശിവകുമാറിനെ വിളിച്ച്‌ സോണിയ ഗാന്ധി | Sonia Gandhi Crucial Message DK Shivakumar

'എല്ലാവരെയും ഒത്തൊരുമിച്ച്‌ കൊണ്ടുപോകണം'; സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഡി.കെ. ശിവകുമാറിനെ വിളിച്ച്‌ സോണിയ ഗാന്ധി | Sonia Gandhi Crucial Message DK Shivakumar

Times Kerala 1 week ago

ബെംഗളൂരു: കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് നിർണായക നിർദ്ദേശവുമായി കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ( Sonia Gandhi Crucial Message DK Shivakumar).

ഇന്ന് രാവിലെ നിയുക്ത മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച സോണിയ ഗാന്ധി, പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒരേ മനസ്സോടെ ഒത്തൊരുമിച്ച്‌ മുന്നോട്ട് കൊണ്ടുപോകണമെന്ന ‘ഒറ്റ കാര്യമാണ്’ പ്രധാനമായും ആവശ്യപ്പെട്ടത്. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ അറിയിച്ചുള്ള ഈ ഫോണ്‍ കോളിന് ഡി.കെ. ശിവകുമാർ സോണിയ ഗാന്ധിയോട് പ്രത്യേക നന്ദി രേഖപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന നീണ്ട മാരത്തണ്‍ ചർച്ചകള്‍ക്കൊടുവിലാണ് ഡി.കെ. ശിവകുമാറിനൊപ്പം ഇന്ന് അധികാരമേല്‍ക്കുന്ന ആദ്യഘട്ട മന്ത്രിമാരുടെ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നല്‍കിയത്.

വൈകിട്ട് 4 മണിക്ക് ബെംഗളൂരുവിലെ ലോക്ഭവനില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഡി.കെ. ശിവകുമാർ സർക്കാർ അധികാരമേല്‍ക്കുന്നത്. ഡി.കെ. ശിവകുമാറിനൊപ്പം രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 11 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയ ദേശീയ നേതാക്കള്‍ ചടങ്ങില്‍ സാക്ഷിയാകും. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നുണ്ടെന്നത് പുതിയ മന്ത്രിസഭയുടെ പ്രത്യേകതയാണ്.

മലയാളികളായ കെ.ജെ. ജോർജ്, മുൻ സ്പീക്കർ യു.ടി. ഖാദർ എന്നിവരാണ് ഡി.കെ. മന്ത്രിസഭയിലെ മലയാളി സാന്നിധ്യങ്ങള്‍. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെ, എം.ബി. പാട്ടീല്‍, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. അതേസമയം, അടുത്തിടെ ശബ്ദ വിവാദത്തില്‍ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് അവസാന നിമിഷം ആദ്യ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനും മലയാളിയുമായ എൻ.എ. ഹാരിസിനും ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ ഇടം നേടാനായില്ല. ഭിന്നതകള്‍ മറന്ന് എല്ലാവരെയും ഒന്നിപ്പിച്ച്‌ നിർത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം കർണാടകയിലെ കോണ്‍ഗ്രസിന്റെ ഭാവി ഭരണത്തില്‍ നിർണായകമാകും.

Summary: Ahead of the swearing-in ceremony, former Congress President Sonia Gandhi called Karnataka’s Chief Minister-designate D.K. Shivakumar to extend the high command’s full support and shared a crucial message to take everyone along unitedly. Shivakumar will take oath as the 25th Chief Minister of Karnataka today at 4 PM in Bengaluru alongside 11 ministers, including Malayali leaders K.J. George and U.T. Khader. The high-profile ceremony will be attended by national leaders like Rahul Gandhi and Mallikarjun Kharge, as well as Kerala Chief Minister V.D. Satheesan.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala