ബെംഗളൂരു: 1,400 കോടിയോളം രൂപയുടെ ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ '50 രൂപയുടെ ഹെയർകട്ട്' പ്രസ്താവനയ്ക്കെതിരെ ശക്തമായ പരിഹാസവുമായി ബി.ജെ.പി.
താൻ ഇപ്പോഴും ഡല്‍ഹിയിലെ തന്റെ പഴയ ബാർബറുടെ അടുത്ത് പോയി 50 രൂപ നല്‍കിയാണ് മുടി വെട്ടുന്നതെന്നും ലളിതജീവിതത്തിലാണ് വിശ്വസിക്കുന്നതെന്നും ആണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.(DK Shivakumar Rs 50 Haircut Remark BJP Attacks Karnataka CM Over 1400 Crore Assets)
തനിക്ക് ലഭിക്കുന്ന ആഡംബര സമ്മാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു: “എന്റെ സുഹൃത്തുക്കള്‍ എന്നെ കാണാൻ വരുമ്പോള്‍ ലൂയി വിറ്റോണിന്റെ മഫ്ലർ പോലുള്ള വിലകൂടിയ വസ്തുക്കള്‍ തരാറുണ്ട്. അത് എന്റെ കൈയിലുള്ള കാര്യമല്ല. എനിക്ക് ലളിതമായ ജീവിതമാണ് വേണ്ടത്. ഒരാള്‍ക്ക് എത്ര കഴിക്കാൻ സാധിക്കും? ലളിതമായി ജീവിക്കുക എന്നത് ഒരു അടിസ്ഥാന മര്യാദ മാത്രമാണ്.”
എന്നാല്‍ ശിവകുമാറിന്റെ ഈ ലളിതജീവിത അവകാശവാദത്തിനെതിരെ കർണാടക ബി.ജെ.പി എക്സിലൂടെ രംഗത്തെത്തി. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 1,413 കോടിയിലധികം രൂപയുടെ ആസ്തിയുള്ള നേതാവിന്റെ പ്രസ്താവനയിലെ ഇരട്ടത്താപ്പാണ് ബി.ജെ.പി ചൂണ്ടിക്കാണിച്ചത്. “50 രൂപയുടെ ഹെയർകട്ട് = ലളിതമായ ജീവിതം. റോളക്സ് ഡേറ്റോണ + ലൂയി വിറ്റോണ്‍ സ്കാർഫ് + കാർട്ടിയർ വാച്ച് = അതും ലളിതമായ ജീവിതം പോല്‍! ഇരട്ടത്താപ്പിന്റെ അറ്റമാണ് ഇത്,” എന്ന് ബി.ജെ.പി തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരിഹസിച്ചു.
Story Summary
Karnataka Chief Minister DK Shivakumar claimed he prefers a Rs 50 haircut and simple living during an event. The BJP mocked his statements by pointing out his declared net worth of over Rs 1,400 crore along with his luxury accessories.

