Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ പരിക്ക് ഗുരുതരം | Happy Land Amusement Park Accident

ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ പരിക്ക് ഗുരുതരം | Happy Land Amusement Park Accident

Times Kerala 1 week ago

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് പൊട്ടി വീണ് അപകടം (Happy Land Amusement Park Accident).

തിരുവനന്തപുരം വെമ്പായത്തുള്ള ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങള്‍. തമിഴ്നാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് (16). ശ്യാം ഡാനിയല്‍, റോസ് എന്നിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാർക്കില്‍ സന്ദർശകർ കയറിയ റൈഡുകളില്‍ ഒന്ന് പെട്ടെന്ന് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പാർക്ക് അധികൃതരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടനടി തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

റൈഡ് തകരാൻ ഉണ്ടായ കൃത്യമായ കാരണവും പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ലഭ്യമായി വരുന്നതേയുള്ളൂ.സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: A major accident occurred at the Happy Land Amusement Park in Vembayam, Thiruvananthapuram, when an operational ride suddenly broke and collapsed. Several visitors sustained injuries in the incident and were immediately rushed to a nearby hospital for treatment. Local authorities are investigating the cause of the ride failure.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala