Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.എം.എസിന്റെ മകളും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകയുമായ ഇ.എം. രാധ അന്തരിച്ചു | EM Radha

ഇ.എം.എസിന്റെ മകളും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകയുമായ ഇ.എം. രാധ അന്തരിച്ചു | EM Radha

Times Kerala 5 hrs ago

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകളും എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ.എം.

രാധ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന വയോജന കമ്മീഷൻ അംഗമായിരുന്നു.(EM Radha Daughter Of EMS Namboodiripad Passes Away In Thiruvananthapuram)

വനിതാ ശാക്തീകരണം, വയോജനക്ഷേമം തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു ഇ.എം. രാധ. 2017 മുതല്‍ അഞ്ച് വർഷം സംസ്ഥാന വനിതാ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചു. തുടർന്ന് 2025 മുതല്‍ വയോജന കമ്മീഷൻ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.

സാമൂഹിക-സാംസ്കാരിക രംഗത്തെ വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. കേരള രാഷ്ട്രീയത്തെ ആഴത്തില്‍ സ്വാധീനിച്ച ഇ.എം.എസിനെ മകളുടെ കാഴ്ചപ്പാടിലൂടെ അടയാളപ്പെടുത്തുന്ന ‘ഇ.എം.എസ്. മകളുടെ ഓർമ്മകള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഇ.എം. രാധ. പിതാവിന്റെ ജീവിതത്തിലെ വ്യക്തിപരവും രാഷ്ട്രീയവുമായ നിരവധി അനുഭവങ്ങളും ഓർമ്മകളും ഈ കൃതിയില്‍ പങ്കുവെച്ചിട്ടുണ്ട്.

Story Summary

Writer, social activist, and Senior Citizens Commission member E.M. Radha, 70, passed away at a private hospital in Thiruvananthapuram following a battle with cancer. The youngest daughter of former Kerala Chief Minister E.M.S. Namboodiripad, she had also served as a member of the Women’s Commission and authored the memoir ‘EMS Makalude Ormakal’.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala