Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം; ഏകാന്ത തടങ്കല്‍ പാടില്ലെന്ന് പാക് ഹൈക്കോടതി, കുടുംബസന്ദര്‍ശനത്തിനും അനുമതി | Imran Khan Solitary confinement

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം; ഏകാന്ത തടങ്കല്‍ പാടില്ലെന്ന് പാക് ഹൈക്കോടതി, കുടുംബസന്ദര്‍ശനത്തിനും അനുമതി | Imran Khan Solitary confinement

Times Kerala 2 weeks ago

സ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ആശ്വാസമായി ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

ഇരുവരെയും ഇനി ഏകാന്ത തടങ്കലില്‍ പാർപ്പിക്കരുതെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം പരസ്പരം കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇരുവരും നിലവില്‍ തടവില്‍ കഴിയുന്നത്. (Imran Khan Solitary confinement)

ഇമ്രാൻ ഖാനെ ഏകാന്ത തടങ്കലില്‍ പാർപ്പിക്കുന്നുവെന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ നല്‍കിയ ഹർജിയും ബുഷ്റ ബീബിയുടെ മകള്‍ മുബഷറ ഖവാർ മനേക്ക നല്‍കിയ ഹർജിയും പരിഗണിച്ചാണ് ഇസ്ലാമാബാദ് ഹൈക്കോടതി ജസ്റ്റിസ് ഖാദിം ഹുസൈൻ സോംറോ ഉത്തരവ് പുറപ്പെടുവിച്ചത്. ജയില്‍ ചട്ടങ്ങള്‍ അനുവദിക്കുന്ന പരിധിയില്‍ ഇമ്രാന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദർശിക്കാനും കോടതി അനുമതി നല്‍കി.
ഇമ്രാൻ ഖാനും മക്കളും തമ്മില്‍ ടെലിഫോണ്‍ സംഭാഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ദിവസവും പത്രങ്ങളും പുസ്തകങ്ങളും ലഭ്യമാക്കണം. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ആവശ്യമായ ചികിത്സയും മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അഡിയാല ജയില്‍ അധികൃതർക്ക് കോടതി നിർദേശം നല്‍കി.

കോടതി നിർദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ നിയന്ത്രണങ്ങള്‍, കുടുംബസന്ദർശനം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ഇമ്രാന്റെ കുടുംബവും അനുയായികളും നേരത്തെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സർക്കാർ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും വിവിധ കേസുകളിലെ ശിക്ഷകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപിക്കുന്നത്. ബുഷ്റ ബീബി 2024 ജനുവരിയില്‍ ആദ്യമായി ജയിലിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. 2025 ജനുവരിയില്‍ വീണ്ടും അറസ്റ്റിലായ അവർ അഡിയാല ജയിലില്‍ തുടരുകയാണ്.

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയും അടുത്തിടെ കോടതിയില്‍ പ്രധാന വിഷയമായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ച ശേഷം വീണ്ടും അഡിയാല ജയിലിലേക്ക് മാറ്റുകയായിരുന്നു.
സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമായി ഇമ്രാനെ ആശുപത്രിയില്‍ നിന്ന് മാറ്റിയെന്നാരോപിച്ച്‌ കുടുംബം നല്‍കിയ കോടതിയലക്ഷ്യ ഹർജിയില്‍ സെപ്റ്റംബർ 16ന് വാദം കേള്‍ക്കാനിരിക്കുകയാണ്. അതേസമയം, പുതിയ ഹൈക്കോടതി ഉത്തരവ് ഇമ്രാൻ ഖാന്റെയും ബുഷ്റ ബീബിയുടെയും ജയില്‍ ജീവിതത്തില്‍ കൂടുതല്‍ കുടുംബബന്ധത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ്.

Summary: The Islamabad High Court has barred further solitary confinement of former Pakistan Prime Minister Imran Khan and his wife Bushra Bibi at Adiala Jail. The court also ordered authorities to facilitate family meetings, phone calls with Khan's sons, access to newspapers and books, and medical care according to jail rules.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala