Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ധനവില ഉടൻ കുറഞ്ഞേക്കില്ല?: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മാത്രമെന്ന് സൂചന | Fuel prices

ഇന്ധനവില ഉടൻ കുറഞ്ഞേക്കില്ല?: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മാത്രമെന്ന് സൂചന | Fuel prices

Times Kerala 2 weeks ago

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഉടൻ കുറവുണ്ടാകാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പാർലമെന്റ് സമ്മേളനത്തിന് മുൻപായി കേന്ദ്ര സർക്കാർ നിലവിലെ സാഹചര്യം വിലയിരുത്തുമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നുമാണ് സൂചന. ഇന്ധന വില ഉടൻ കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.(Fuel prices unlikely to decrease soon says central government)

ലോക വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 110-120 ഡോളറില്‍ നിന്ന് 70-73 ഡോളറിലേക്ക് താഴ്ന്നിട്ടും പൊതുമേഖലാ എണ്ണ കമ്പനികള്‍ ഇന്ധന വില കുറയ്ക്കാൻ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് നിലവിലെ വില.

സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചിരുന്നു. നയാര എനർജിയുടെ കീഴിലുള്ള 7,000-ത്തിലധികം പമ്പുകളില്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നുവെങ്കിലും, ഓരോ സംസ്ഥാനത്തെയും നികുതി വ്യത്യാസങ്ങള്‍ കാരണം വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.

Story Summary

Fuel prices in India are unlikely to decrease immediately, as the central government plans to review the situation only after the upcoming parliamentary session. While private distributor has reduced prices by up to Rs 5, major public sector companies have yet to pass on the benefits of falling global crude oil prices to consumers.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala