പനാജി: ഇന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സൗഹൃദ മത്സരങ്ങള്‍ക്ക് കളമൊരുങ്ങുന്നു. സെപ്റ്റംബർ 21 മുതല്‍ ഒക്ടോബർ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയില്‍ ബ്രസീല്‍, ഉറുഗ്വേ എന്നിവർക്കും 2026 ലോകകപ്പില്‍ മത്സരിച്ച പനാമയ്ക്കുമെതിരെ ഇന്ത്യ സ്വന്തം മണ്ണില്‍ പന്ത് തട്ടും.(Indian Football Team To Play Friendlies Against Brazil Uruguay And Panama)
സെപ്റ്റംബർ 26-ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ പനാമയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. തുടർന്ന് ഒക്ടോബർ 3-ന് കൊല്‍ക്കത്തയില്‍ വെച്ച് ബ്രസീലിനെ ഇന്ത്യ നേരിടും. ഇതിന് പിന്നാലെ ഒക്ടോബർ 6-ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉറുഗ്വേയുമായും ഇന്ത്യ ഏറ്റുമുട്ടുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ (AIFF) സ്ഥിരീകരിച്ചു.
ഒരു ഫിഫ വിൻഡോയില്‍ തന്നെ ലോകകപ്പ് യോഗ്യത നേടിയ മൂന്ന് മുൻനിര ടീമുകള്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നത് ഇതാദ്യമായാണ്. നിലവില്‍ 20-ാം റാങ്കിലുള്ള ഉറുഗ്വേയെ പരിശീലിപ്പിക്കുന്നത് ഡിഗോ ഫോർലാനാണ്. ഫോർലാന്റെ കീഴില്‍ പൂർണ്ണ സജ്ജരായ പ്രമുഖ താരങ്ങളടങ്ങിയ സംഘമായിരിക്കും ഇന്ത്യയിലെത്തുക. ഏകദേശം 80 മുതല്‍ 90 കോടി രൂപ വരെ ചെലവിട്ടാണ് എ.ഐ.എഫ്.എഫ് ഈ മൂന്ന് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
Story Summary
In an unprecedented fixture lineup for Indian football, the AIFF has scheduled three high-profile home friendlies during the upcoming FIFA window against Panama, Brazil and Uruguay. The matches, set to take place in Bengaluru and Kolkata between September 26 and October 6, will feature full-strength international squads and are expected to cost the federation around Rs 80-90 crore.

