ന്യൂഡല്‍ഹി: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്നുണ്ടായ വിതരണ തടസ്സം കണക്കിലെടുത്ത്, പ്രധാന വ്യവസായ മേഖലകള്‍ക്ക് കൂടുതല്‍ എല്‍പിജി (LPG) വിഹിതം അനുവദിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു ( LPG Allocation for Industries India).
ഫാർമ, ഭക്ഷ്യസംസ്കരണം, കൃഷി തുടങ്ങിയ നിർണ്ണായക മേഖലകള്‍ക്ക് മുൻഗണന നല്‍കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.
വൻകിട വ്യവസായങ്ങള്‍ക്ക് അവരുടെ മുൻപത്തെ ഉപഭോഗത്തിന്റെ 70 ശതമാനം വരെ എല്‍പിജി ഇനി മുതല്‍ ലഭിക്കും. പാക്കേജിംഗ്, പെയിന്റ്, സ്റ്റീല്‍, ഗ്ലാസ്, സെറാമിക് തുടങ്ങിയ മേഖലകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലേക്കുള്ള എല്‍പിജി ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സംഘർഷവുമാണ് ഇന്ത്യയിലെ വിതരണത്തെ ബാധിച്ചത്. പ്രകൃതിവാതകം പകരമായി ഉപയോഗിക്കാൻ കഴിയാത്ത പ്രത്യേക വ്യവസായ യൂണിറ്റുകള്‍ക്കായിരിക്കും എല്‍പിജി വിതരണത്തില്‍ മുൻഗണന നല്‍കുക.
അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ വെടിനിർത്തല്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഈ കാലയളവില്‍ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും വിപണിയിലെ ക്ഷാമം ഒഴിവാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: The Central Government has directed states and Union Territories to allocate a larger share of non-domestic LPG to key industrial sectors, such as pharma and food processing, amid supply disruptions caused by the Iran conflict. Petroleum Secretary Neeraj Mittal stated that industries will now receive 70% of their needs based on previous consumption. The decision follows Iranian blockades in the Strait of Hormuz, though a new two-week ceasefire between the US and Iran is expected to ease supply constraints for energy-dependent countries like India.

