Dailyhunt
'ഇറാൻ്റെ വൈദ്യുതി നിലയങ്ങളും തകര്‍ക്കും': പാലം തകര്‍ത്തതിന് പിന്നാലെ ട്രംപ് | Iran

'ഇറാൻ്റെ വൈദ്യുതി നിലയങ്ങളും തകര്‍ക്കും': പാലം തകര്‍ത്തതിന് പിന്നാലെ ട്രംപ് | Iran

Times Kerala 1 week ago

വാഷിംഗ്ടണ്‍: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ട് വരും ദിവസങ്ങളില്‍ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.(Hasn’t even started destroying what’s left in Iran, says Trump )

ഇറാനില്‍ അവശേഷിക്കുന്നവ തകർക്കാൻ യുഎസ് സൈന്യം ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല. അടുത്തത് വൈദ്യുതി നിലയങ്ങളാണ്, ട്രംപ് കുറിച്ചു. ഇറാൻ നേതൃത്വം എന്തുചെയ്യണമെന്ന് അവർക്കറിയാമെന്നും അത് വളരെ വേഗത്തില്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത രണ്ടാഴ്ചയോ മൂന്നാഴ്ചയോ ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകും. ഇറാനെ അവർ അർഹിക്കുന്ന ‘ശിലായുഗത്തിലേക്ക്’ മടക്കിക്കൊണ്ടുപോകുമെന്നും ബുധനാഴ്ച നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ഇറാന്റെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതിനെതിരെ അമേരിക്കയിലെ അന്താരാഷ്ട്ര നിയമവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala