Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇസ്രയേലിന്റെ രഹസ്യ ആണവ റിയാക്ടറിനടുത്ത് വ്യോമാക്രമണ സൈറണ്‍ - വീഡിയോ

ഇസ്രയേലിന്റെ രഹസ്യ ആണവ റിയാക്ടറിനടുത്ത് വ്യോമാക്രമണ സൈറണ്‍ - വീഡിയോ

Times Kerala 5 years ago

വ്യാഴാഴ്ച അതിരാവിലെ ഇസ്രായേലിന്റെ രഹസ്യ ആണവ റിയാക്ടറിന്റെ പരിസരത്ത് വ്യോമാക്രമണ സൈറണ്‍ കേട്ടതായി റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നുമുള്ള മിസൈല്‍ നെഗേവ് മേഖലയിലാണ് പതിച്ചതെന്നും ആണവ റിയാക്ടര്‍ സ്ഥാപിച്ചിട്ടുള്ള ഡിമോണ എന്ന ഗ്രാമത്തിലാണ് സൈറണ്‍ കേട്ടതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. പകരമായി സിറിയയിലുള്ള മിസൈല്‍ ലോഞ്ചറിനെ ആക്രമിച്ചതായി ഇസ്രായേല്‍ ഇതിവൃത്തങ്ങള്‍ അറിയിച്ചു. സിറിയയില്‍ സൈന്യമുള്ള ഇറാന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. ഏപ്രില്‍ 11നു നതാന്‍സിലെ ആണവ റിയാക്ടര്‍ നശിപ്പിച്ചതുള്‍പ്പടെ ഇറാനില്‍ ഒരുപാട് ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറഞ്ഞിരുന്നു.

സ്ഫോടനമുണ്ടായെങ്കിലും എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായതായി അറിവായിട്ടില്ല.

എറണാകുളം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി പോലീസ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala