Dailyhunt
'ജനാധിപത്യം വിജയിക്കട്ടെ': വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായര്‍ | Vote

'ജനാധിപത്യം വിജയിക്കട്ടെ': വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായര്‍ | Vote

Times Kerala 1 week ago

കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ.

ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Let democracy prevail, G Sukumaran Nair casts his vote)

നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച്‌ ഓരോ വോട്ടറും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം. ആരാണ് വിജയിക്കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ജനാധിപത്യം വിജയിക്കണമെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പ്രത്യേക തരംഗമുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ ഇപ്പോള്‍ അങ്ങനെയൊന്നും പറയുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala