Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി വൻ തര്‍ക്കം: VC ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം, കൂകിവിളിച്ച്‌ വിദ്യാര്‍ത്ഥികള്‍ | Congress Protest

കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി വൻ തര്‍ക്കം: VC ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം, കൂകിവിളിച്ച്‌ വിദ്യാര്‍ത്ഥികള്‍ | Congress Protest

Times Kerala 6 days ago

തൃശ്ശൂർ: കേരള കലാമണ്ഡലത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മില്‍ വൻ തർക്കവും പ്രതിഷേധവും.

താല്‍ക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.(Congress Protest Over Temporary Teacher Recruitment At Kerala Kalamandalam Faces Student Backlash)

സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പരാതി. എന്നാല്‍, കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ ശക്തമായ പ്രതികരണവുമായി കലാമണ്ഡലത്തിലെ വിദ്യാർത്ഥികള്‍ രംഗത്തെത്തി.

വി.സി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവർത്തകരെ വിദ്യാർത്ഥികള്‍ കൂട്ടത്തോടെ കൂകിവിളിച്ചു. തങ്ങളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നുവെന്ന് കാട്ടിയാണ് പ്രതിഷേധം.

Story Summary

Congress workers staged a sit-in protest outside the Vice Chancellor’s office at Kerala Kalamandalam in Thrissur against temporary teacher recruitment, alleging lack of clearance from the Culture Department. The protest faced stiff resistance from students who raised hoots and slogans against the political activists.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala