തിരുവനന്തപുരം: കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് 25 കോടി രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ആറന്മുള ഉള്‍പ്പെടെയുള്ള ദുരിതബാധിത മേഖലകളില്‍ വൈദ്യുതി ബന്ധം വേഗത്തില്‍ പുനഃസ്ഥാപിക്കാൻ അടിയന്തര നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.(Heavy Rains Cause KSEB Loss Of 25 Crore VD Satheesan to Visit Flood Hit Pathanamthitta)
പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, മുഖ്യമന്ത്രി തലസ്ഥാനം കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നും അതത് ഇടങ്ങളില്‍ ചുമതലയുള്ള മന്ത്രിമാർ സജീവമായി രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആറന്മുളയിലെത്തുന്ന അദ്ദേഹം റാന്നി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
Story Summary
Heavy rains in Kerala have caused losses worth 25 crore rupees to KSEB, according to Electricity Minister Sunny Joseph. Meanwhile, CM VD Satheesan is visiting flood-affected areas in Pathanamthitta as situation remains critical in Aranmula and Chengannur.

