തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു.
5 ജില്ലകളില്‍ പൂർണ്ണമായും കോഴിക്കോട് ജില്ലയില്‍ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala Heavy Rain Educational Institutions Holiday Declared Six Districts)
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായാണ് നടപടി. കാസർഗോഡ് സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, സിബിഎസ്‌ഇ/ഐസിഎസ്‌ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്. റസിഡൻഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. വയനാട് ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്.
എറണാകുളത്ത് പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആലപ്പുഴയില്‍ കോളേജുകളും അങ്കണവാടികളും ട്യൂഷൻ സെന്ററുകളും ഉള്‍പ്പെടെ പൂർണ്ണ അവധി നല്‍കി. കോട്ടയത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി ഉത്തരവിട്ടു.
കോഴിക്കോട് വടകര, താമരശ്ശേരി താലൂക്കുകളിലെ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍ എന്നിവയ്ക്ക് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച ഓണ്‍ലൈൻ ക്ലാസുകള്‍ സാധാരണപോലെ നടക്കും. സർവ്വകലാശാല/പൊതു പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
Due to continuous heavy rains and orange alerts, educational institutions in Kasaragod, Wayanad, Ernakulam, Kottayam, Alappuzha, and select taluks in Kozhikode have been granted a holiday today. The holiday applies to professional colleges, tuition centers, and Anganwadis, while pre-scheduled exams will take place without changes.

