Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴയും റെഡ് അലര്‍ട്ടും: കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു | Kozhikode Rain News

കനത്ത മഴയും റെഡ് അലര്‍ട്ടും: കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു | Kozhikode Rain News

Times Kerala 2 weeks ago

കോഴിക്കോട്: അതിതീവ്ര മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും പ്രവേശന വിലക്കേർപ്പെടുത്തി.

കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍, മറ്റ് വിനോദസഞ്ചാര മേഖലകള്‍ എന്നിവയെല്ലാം അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.(Kozhikode Rain News, Kozhikode District Collector Bans Tourist Entry)

തുടർച്ചയായ മഴയില്‍ പുഴകളിലും തടാകങ്ങളിലും ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയർന്ന സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടി. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നത് വരെ ഈ നിരോധനം തുടരുമെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അപകട സാധ്യത ഒഴിവാക്കാൻ പുഴകള്‍, അരുവികള്‍, തടയണകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതിനും മീൻപിടിത്തം, കുളി, നീന്തല്‍, ട്രക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏർപ്പെടുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം കർശനമായി നടപ്പാക്കാൻ പോലീസ്, വനം വകുപ്പ്, ഡി.ടി.പി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Story Summary

Kozhikode District Collector M. S. Madhavikutty has banned tourist entry to all eco-tourism and major destination spots, including Kakkayam and Kariyathumpara, following a Red Alert for heavy rains. The restrictions will remain in place until the district records two consecutive Green Alert days, with strict legal action warned for violators.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala