Dailyhunt
കഞ്ചാവ് നല്‍കി, വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു: അമേരിക്കയില്‍ അധ്യാപികയ്ക്ക് തടവുശിക്ഷ | Pennsylvania Teacher Sentenced

കഞ്ചാവ് നല്‍കി, വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു: അമേരിക്കയില്‍ അധ്യാപികയ്ക്ക് തടവുശിക്ഷ | Pennsylvania Teacher Sentenced

Times Kerala 1 week ago

പെൻസില്‍വേനിയ: കൊനെസ്റ്റോഗ ഹൈസ്കൂളിലെ മുൻ അധ്യാപികയായ മിഷേല്‍ മെർക്കോഗ്ലിയാനോ വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അറസ്റ്റില്‍.

കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.(Pennsylvania Teacher Sentenced for Student Sexual Assault Case)

തന്റെ കീഴില്‍ പഠിച്ചിരുന്ന ഹൈസ്കൂള്‍ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും വിദ്യാർത്ഥിക്ക് കഞ്ചാവ് എത്തിച്ചു നല്‍കുകയും ചെയ്തു എന്നതാണ് മിഷേലിനെതിരെയുള്ള കുറ്റം. ഫീനിക്സ്‌വില്ലിലെ ഒരു ഡിസ്പെൻസറിയില്‍ നിന്ന് ഏകദേശം 15 തവണ ഇവർ വിദ്യാർത്ഥിക്കായി മെഡിക്കല്‍ മരിജുവാന വാങ്ങിയതായി പോലീസ് കണ്ടെത്തി. ഇരുവരും ചേർന്ന് ഇത് ഉപയോഗിക്കാറുണ്ടായിരുന്നു.

വെയിനിലെ മിഷേലിന്റെ മാതാപിതാക്കളുടെ വീട്ടില്‍ വെച്ചാണ് പലപ്പോഴും കൂടിക്കാഴ്ചകള്‍ നടന്നത്. ഏകദേശം പന്ത്രണ്ടോളം തവണ ഇവർ ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർത്ഥി തന്റെ സഹോദരിയോട് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കള്‍ വിവരമറിഞ്ഞതോടെ കഴിഞ്ഞ വർഷം ഏപ്രിലില്‍ അധ്യാപിക അറസ്റ്റിലായി.

15 മാസം ഇവർ സ്റ്റേറ്റ് ജയിലില്‍ കഴിയണം. ശിക്ഷയ്ക്ക് ശേഷം ആറര വർഷത്തിലധികം പ്രൊബേഷനും കോടതി വിധിച്ചിട്ടുണ്ട്. 25 വർഷത്തേക്ക് രണ്ടാം നിര ലൈംഗിക കുറ്റവാളിയായി ഇവർ പേര് രജിസ്റ്റർ ചെയ്യണം. മിഷേലിന്റെ അധ്യാപന ലൈസൻസ് റദ്ദാക്കി. പ്രൊബേഷൻ കാലയളവില്‍ കുട്ടികളുമായി ബന്ധപ്പെട്ട ജോലികളില്‍ ഏർപ്പെടുന്നതിനും വിലക്കുണ്ട്.

Story Summary

Michelle Mercogliano, a 36-year-old former teacher in Pennsylvania, has been sentenced to 15 months in prison for sexual assault involving a minor student and supplying him with marijuana. Along with the jail term, she faces over six years of probation, a 25-year sex offender registration, and a permanent ban from teaching.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala