കെയ്റോ: കാറിലെ എയർ കണ്ടീഷണറില്‍ നിന്നുള്ള ഫ്രിയോണ്‍ വാതകം ചോർന്നതിനെ തുടർന്ന് ശ്വാസംമുട്ടി ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു.
ഈജിപ്തിലെ ഓള്‍ഡ് കെയ്റോ കോർണിഷ് മേഖലയിലെ റിംഗ് റോഡിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് 66കാരനെയും ഭാര്യയെയും 25 കാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.(Family Of Three Dies In Egypt Due To Freon Gas Leak From Car AC System)
മകള്‍ക്ക് പെട്ടെന്ന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികില്‍ നിർത്തുകയായിരുന്നു. വാതിലുകളും ജനലുകളും അടച്ച് എ.സി ഓണ്‍ ചെയ്തു വെച്ചിരുന്ന കാറിനുള്ളില്‍ വെച്ച് മകളെ പരിചരിക്കുന്നതിനിടെ മാതാപിതാക്കള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മൂവരും ബോധരഹിതരാകുകയുമായിരുന്നു.
മണിക്കൂറുകളോളം കാർ ഒരേ സ്ഥലത്ത് കിടന്നതോടെ നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹങ്ങളില്‍ പരിക്കുകളോ മറ്റ് ദുരൂഹതകളോ കണ്ടെത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ എ.സിയിലെ ഫ്രിയോണ്‍ ഗ്യാസ് ചോർന്ന് ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ഈജിപ്ഷ്യൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
Story Summary
A tragic incident in Cairo, Egypt, claimed the lives of a 66-year-old father, his wife, and their 25-year-old daughter due to a suspected Freon gas leak from their car’s air conditioning system. The family suffocated inside the closed vehicle while parked by the roadside.

