ന്യൂഡല്‍ഹി : കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്, കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി രണ്ടു കര്‍ഷക സംഘടനകള്‍ അറിയിച്ചു . ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ തുടര്‍ന്നു വരുന്ന കര്‍ഷക സമരത്തില്‍ നിന്നും തങ്ങള്‍ പിന്മാറുന്നതായി സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചു . റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനാ നേതാക്കളും അപലപിച്ചു .
'വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി ഈ സമരത്തില്‍ നിന്ന് പിന്മാറുന്നു.' അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി.എം.സിങ് പറഞ്ഞു.
വീല്‍ചെയറില്‍ ഒതുങ്ങിക്കൂടിയ ജീവിതത്തില്‍നിന്ന് ദാമ്ബത്യത്തിലേക്ക് .
"ഈ സമരത്തില്‍ നിന്നും ഞങ്ങള്‍ പിന്മാറുന്നുവെങ്കിലും കര്‍ഷരുടെ അവകാശങ്ങള്‍ക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ തുടരും. " - അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് താക്കൂര്‍ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.

