Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"കാര്യം നടന്നപ്പോള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്": സി.പി. ജോണിനെതിരെ കെ.ബി. ഗണേഷ് കുമാര്‍ | KB Ganesh Kumar CP John controversy

"കാര്യം നടന്നപ്പോള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്": സി.പി. ജോണിനെതിരെ കെ.ബി. ഗണേഷ് കുമാര്‍ | KB Ganesh Kumar CP John controversy

Times Kerala 5 days ago

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണ്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി.

ഗണേഷ് കുമാർ (KB Ganesh Kumar CP John controversy0. കാര്യം നടന്നുകഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സർക്കാർ സ്ത്രീകളെ അപമാനിക്കുകയാണെന്ന് ഗണേഷ് കുമാർ ഫേസ്ബുക്കില്‍ കുറിച്ചു.

അധികാരത്തില്‍ വന്നാല്‍ എല്ലാ ബസുകളിലും എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്ന് പറഞ്ഞ് വോട്ട് പിടിച്ച്‌ അധികാരത്തിലെത്തിയപ്പോള്‍ സൗജന്യയാത്ര നാമമാത്രമായ ബസുകളിലേക്ക് ചുരുക്കി. തുടർന്ന് ഇത്തരം ബസുകളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകളെ സൗജന്യമായതുകൊണ്ട് തള്ളിക്കയറുന്നുവെന്നും ദാരിദ്ര്യം അഭിനയിക്കുന്നുവെന്നും പറഞ്ഞ് അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നും വെറും മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

മന്ത്രിയുടെ വിവാദ പ്രസ്താവന:

കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി സി.പി. ജോണ്‍ വിവാദ പരാമർശം നടത്തിയത്. പണമില്ലാത്ത കെ.എസ്.ആർ.ടി.സി ബസുകളില്‍ തള്ളിക്കയറുന്ന സ്ത്രീകള്‍, മക്കളെ ഫീസ് നല്‍കേണ്ട സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നും രോഗം വരുമ്പോള്‍ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രികളുടെ വരാന്തയില്‍ കിടക്കുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പ്രസ്താവന വിവാദമായെങ്കിലും താൻ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും സി.പി. ജോണ്‍ പിന്നീട് പ്രതികരിച്ചു.

Story Summary: Former Transport Minister K.B. Ganesh Kumar slammed current Transport Minister C.P. John over his controversial remarks about women utilizing free KSRTC bus travel under the Priyadarshini scheme. Ganesh Kumar accused the government of insulting women commuters after luring them with poll promises.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala