Dailyhunt
കാസര്‍ഗോഡ് കുട്ടികള്‍ക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ അറസ്റ്റില്‍ | Stepfather

കാസര്‍ഗോഡ് കുട്ടികള്‍ക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ അറസ്റ്റില്‍ | Stepfather

Times Kerala 2 weeks ago

കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റില്‍.

സംഭവത്തില്‍ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസി മർദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസമായി തുടരുന്ന പീഡനം പുറംലോകമറിഞ്ഞത്.( Stepfather arrested for Cruelty towards children in Kasaragod, hits them in the face with ice )

യാതൊരു കാരണവുമില്ലാതെയാണ് ഷൗക്കത്തലി മർദ്ദിക്കാറുള്ളതെന്ന് കുട്ടികള്‍ പറഞ്ഞു. ഐസ് കട്ട കൊണ്ട് മുഖത്തിടിക്കുകയും മുടിയില്‍ തൂക്കിയെടുത്ത് ചവിട്ടുകയും ചെയ്യുന്നത് പതിവാണെന്ന് അഞ്ച് വയസ്സുകാരൻ വെളിപ്പെടുത്തി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ മാതാവും പിതാവും മൂന്ന് വർഷം മുമ്പാണ് വിവാഹമോചിതരായത്. 13-ഉം 9-ഉം 5-ഉം വയസ്സുള്ള മൂന്ന് കുട്ടികളും നാല് മാസം മുമ്പ് വരെ പിതാവിനൊപ്പമായിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെത്തുടർന്നാണ് കുട്ടികളെ മാതാവിനൊപ്പം വിട്ടത്. ഷൗക്കത്തലി കുട്ടികളെ മർദ്ദിക്കുമ്പോള്‍ മാതാവ് അതിന് കൂട്ടുനില്‍ക്കുകയാണെന്നും തടയാൻ ശ്രമിച്ചില്ലെന്നും കുട്ടികളുടെ പിതാവ് ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala