Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാസര്‍ഗോഡ് MDMA കേസ്: DYFI മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ച്‌ പോലീസ് | Kasaragod MDMA Case

കാസര്‍ഗോഡ് MDMA കേസ്: DYFI മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ച്‌ പോലീസ് | Kasaragod MDMA Case

Times Kerala 1 week ago

തിരുവനന്തപുരം: കാസർഗോഡ് എം.ഡി.എം.എ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച്‌ നടത്തി.

തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിലേക്കും കാസർകോട് ഹൊസ്ദുർഗ് ഡി.വൈ.എസ്.പി ഓഫീസിലേക്കും നടത്തിയ മാർച്ചുകളില്‍ വൻ സംഘർഷമുണ്ടായി.(Kasaragod MDMA Case, DYFI March DGP Office Police Water Cannon)

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തെ മാർച്ചിന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേതൃത്വം നല്‍കി. ബാരിക്കേഡിന് മുകളില്‍ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.

കേസിന്റെ അന്വേഷണം പോലീസ് മനഃപൂർവ്വം മന്ദഗതിയിലാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കാസർകോട് ഹൊസ്ദുർഗില്‍ ബാരിക്കേഡുകള്‍ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Story Summary

DYFI staged intense protest marches to the DGP Office in Thiruvananthapuram and the Hosdurg DYSP Office in Kasaragod, alleging an attempt to sabotage the investigation in the Kasaragod MDMA bust involving a Youth Congress leader. Police fired water cannons to disperse the violent protesters.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala