കാസർകോട്: ബെള്ളൂർ പള്ളപ്പാടിയില്‍ വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി (Kasaragod Woman Suicide In Laws House).
പള്ളപ്പാടി സ്വദേശി സൈനുദ്ദീന്റെ ഭാര്യയും കർണാടക പുത്തൂർ സ്വദേശിനിയുമായ സെറീന (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സെറീനയെ വീടിനോട് ചേർന്നുള്ള ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടിലെ കടുത്ത ഗാർഹിക പീഡനത്തെത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നും ആരോപിച്ച് സെറീനയുടെ സഹോദരൻ അബ്ദുല്‍ റഹ്മാൻ ആദൂർ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ ഭർതൃമാതാവ് സെറീനയെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിരന്തരം അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. ഈ ക്രൂരമായ മാനസികാവേദന സഹിക്കാൻ കഴിയാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ആരോപിച്ചു. സംഭവത്തില്‍ ആദൂർ പോലീസ് സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർനടപടികള്‍ക്കായി പോലീസ് റിപ്പോർട്ട് കാസർകോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുകയും നിയമപ്രകാരമുള്ള ഇൻക്വസ്റ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
Summary: A 27-year-old married woman named Shareefa was found hanging in a shed at her in-laws’ house in Kasaragod’s Bellur. The victim’s family filed a police complaint alleging mental harassment and public humiliation by her mother-in-law over not having children. The Adhur police have registered a case of unnatural death and initiated a detailed investigation into the suspected domestic violence.

