Dailyhunt
കാട്ടാക്കടയില്‍ നവജാതശിശു മരിച്ച നിലയില്‍: ശരീരത്തില്‍ മുറിവുകള്‍, ദുരൂഹതയെന്ന് ആരോപണം | Newborn baby

കാട്ടാക്കടയില്‍ നവജാതശിശു മരിച്ച നിലയില്‍: ശരീരത്തില്‍ മുറിവുകള്‍, ദുരൂഹതയെന്ന് ആരോപണം | Newborn baby

Times Kerala 2 weeks ago

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീടിനുള്ളില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.

കുഞ്ഞിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 21 വയസ്സുകാരിയായ യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.(Newborn baby found dead, Wounds on body)

ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് പോലീസിന് നല്‍കിയ പ്രാഥമിക മൊഴി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഭാര്യ അതീവ അവശനിലയിലായിരുന്നു. കഠിനമായ വയറുവേദനയാണെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയില്‍ പോകാനായി സാധനങ്ങള്‍ എടുക്കാൻ മുറിയില്‍ കയറിയപ്പോഴാണ് രക്തക്കറ കണ്ടത്.

ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ തന്നെ കുഞ്ഞിനെയും ഭാര്യയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാല്‍ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകള്‍ കണ്ടെത്തിയത് സംശയത്തിനിടയാക്കി. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala