Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ല, പ്രളയം ഉണ്ടായപ്പോള്‍ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ, പരിശുദ്ധമായ നെയ്യാണ് വേണ്ടത്': മന്ത്രി K മുരളീധരൻ | Sabarimala Ghee Scam

'കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ല, പ്രളയം ഉണ്ടായപ്പോള്‍ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ, പരിശുദ്ധമായ നെയ്യാണ് വേണ്ടത്': മന്ത്രി K മുരളീധരൻ | Sabarimala Ghee Scam

Times Kerala 1 week ago

തിരുവനന്തപുരം: ശബരിമലയിലെ നെയ്യില്‍ നടന്ന ക്രമക്കേടുകളില്‍ കർശന അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ.

സന്നിധാനത്തേക്ക് കൊണ്ടുവന്നത് വാങ്ങിയ നെയ്യല്ലെന്നും പമ്പയില്‍ വച്ച്‌ ഇതില്‍ തിരിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യില്‍ ചേർത്തിട്ടുള്ള വസ്തുക്കള്‍ ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി പരിശോധിക്കും. ശബരിമലയില്‍ പരിശുദ്ധമായ നെയ്യ് ആണ് എത്തിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Sabarimala Ghee Scam Crime Branch Investigation Ordered By Minister K Muraleedharan)

ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക നടപടികള്‍ പൂർത്തിയാക്കിയ ശേഷം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളെയും വിവാദങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു. കഴിച്ച ഭക്ഷണത്തിന്റെ കണക്കുപറയുന്ന ശൈലി ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രളയകാലത്ത് പിണറായി വിജയൻ ഉപവാസം ഇരുന്നിട്ടില്ലല്ലോ എന്ന് ഓർമ്മിപ്പിച്ച മന്ത്രി, ചീപ്പ് കളി കളിക്കുന്നത് ചില നേതാക്കള്‍ തന്നെയാണെന്നും കുറ്റപ്പെടുത്തി.

Story Summary

Devaswom Minister K. Muraleedharan announced that the Sabarimala ghee scam will be handed over to a special Crime Branch team. He confirmed irregularities in the ghee supplied at Pamba and assured strict action against officials while also dismissing political controversies surrounding the Chief Minister.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala