Tuesday, 04 Aug, 8.39 pm Times Kerala

കേരളം
കെഎസ്‌ഇബിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്; അര്‍ച്ചനക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 99-ാം റാങ്ക്

കണ്ണൂര്‍: യ്യന്നൂരിലെ പരേതനായ കെ.ഇ. ജീവരാജന്‍റേയും അധ്യാപികയായ പി.പി. ഗീതയുടെയും ഇളയ മകള്‍ പിപി അര്‍ച്ചനക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 99-ാം റാങ്ക്.തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പില്‍ സബ് സ്റ്റേഷന്‍ ഓഫീസറാണ് അര്‍ച്ചന. ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായെങ്കിലും മെയിന്‍ പരീക്ഷ എഴുതാനായില്ല. രണ്ടാം ശ്രമത്തില്‍ 334-ാം റാങ്ക് നേടി. തുടര്‍ന്ന് മൂന്നാം ശ്രമത്തില്‍ നൂറില്‍ താഴെ റാങ്ക് നേടിയാണ് അര്‍ച്ചന സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം സ്വന്തമാക്കിയത്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു അര്‍ച്ചനയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന്കണ്ണൂര്‍ കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങ് പാസായ ശേഷമാണ് കെഎസ്‌ഇബിയില്‍ ജോലി നേടിയത്. ഉന്നത വിജയംലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top