Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

Times Kerala 6 months ago

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിംഗിനിടെ തന്നെ പലയിടങ്ങളിലും വോട്ടിങ് മെഷീനുകള്‍ പണിമുടക്കി. മെഷീനുകള്‍ക്കുണ്ടായ തകരാർ കാരണം പല ബൂത്തുകളിലും മോക്ക് പോളിങ് തുടങ്ങാൻ വൈകി.(Kerala Assembly Elections, Voting machines malfunctioned at many places during mock polling)

വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുല്‍ ഇസ്ലാം മദ്രസയിലെ വോട്ടിങ് മെഷീൻ മോക്ക് പോളിങ്ങിനിടെ തകരാറിലായി. നാദാപുരത്ത് 51, 76 എന്നീ ബൂത്തുകളില്‍ മെഷീനിലെ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിക്കാനായത്.

കൊല്ലം ഇരവിപുരം 50-ാം നമ്പർ ബൂത്തില്‍ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് മെഷീൻ മാറ്റി സ്ഥാപിക്കേണ്ടി വന്നു. തിരുവല്ല ഇരതോട് ബൂത്ത് നമ്പർ 239-ല്‍ വോട്ടിങ് മെഷീൻ പണിമുടക്കിയതോടെ വോട്ടെടുപ്പ് തുടങ്ങുന്നത് വൈകി. ആറ്റിങ്ങല്‍ ആലംകോട് എച്ച്‌ എസ് ബൂത്ത്‌ നമ്പർ 48 ലെ വോട്ടിങ് മെഷീൻ ഓണാവാത്തത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala