Dailyhunt
കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം അതിരൂക്ഷം: ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് | UV

കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം അതിരൂക്ഷം: ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് | UV

Times Kerala 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച്‌ ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയ ആറ് പ്രദേശങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Extreme UV radiation in Kerala, Orange alert in six places)

ഓറഞ്ച് അലർട്ട് (സൂചിക 8-10): കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, യെല്ലോ അലർട്ട് (സൂചിക 6-7): ബേപ്പൂർ, മാനന്തവാടി, ധർമ്മടം, മൂന്നാർ, കളമശേരി, വിളപ്പില്‍ശാല, കൊട്ടാരക്കര എന്നിങ്ങനെയാണ് മുന്നറിയിപ്പ്. തുടർച്ചയായി വെയില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമ്മരോഗം ഉള്ളവർക്കും ഇത് കൂടുതല്‍ അപകടകരമാണ്.

പകല്‍ 10 മണി മുതല്‍ 3 മണി വരെ യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലായിരിക്കും. ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന ഇളംനിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്. പുറംജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, അല്‍ബിനിസം ബാധിച്ചവർ എന്നിവർ അതീവ ജാഗ്രത പാലിക്കണം.

തെളിഞ്ഞ ആകാശമുള്ളപ്പോഴും മലമ്പ്രദേശങ്ങളിലും യുവി തോത് ഉയർന്നിരിക്കും. ജലാശയങ്ങള്‍, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ ഈ രശ്മികളെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ ഇത്തരം മേഖലകളില്‍ ഉള്ളവർ കൂടുതല്‍ ശ്രദ്ധിക്കണം. യാത്രയ്ക്കിടയിലും ജോലിസ്ഥലത്തും ഇടവേളകളില്‍ തണലത്ത് വിശ്രമിക്കാൻ ശ്രദ്ധിക്കുക. അസാധാരണമായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala