Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറില്‍ കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു | Kottayam Native Dead Qatar

ഖത്തറില്‍ കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു | Kottayam Native Dead Qatar

Times Kerala 5 days ago

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയില്‍ ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു (Kottayam Native Dead Qatar).

കൂട്ടിക്കല്‍ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേല്‍ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ- 51) ആണ് അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച്‌ പെട്ടെന്ന് കുഴഞ്ഞുവീണ ഷെമീറിനെ ഉടൻ തന്നെ സുഹൃത്തുക്കള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദോഹയിലെ പ്രമുഖ സ്ഥാപനമായ അല്‍ ഫുത്തയിൻ വെഹിക്കിള്‍ റെന്റല്‍സില്‍ (AVR) മെസെഞ്ചറായി ദീർഘകാലമായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. മിസ്ബ, മിൻഹ, മാസിൻ എന്നിവരാണ് മക്കള്‍. മംഗളം എക്സിക്യൂട്ടീവ് എഡിറ്റർ ഇ.പി. ഷാജുദീൻ, മാധ്യമം മുൻ ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ്, പരേതനായ ഇ.പി. ഷാനവാസ് (ഷാനി) എന്നിവർ സഹോദരങ്ങളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയമപരമായ തുടർനടപടികള്‍ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം കോട്ടയത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ദോഹയിലെ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Story Summary:
E.P. Shemeer (51), a native of Kottayam, Kerala, passed away after collapsing at his residence in Doha, Qatar, where he was working for Al Futtaim Vehicle Rentals. He is the brother of prominent media professionals E.P. Shajudeen and E.P. Shefeeq.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala