Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
KM ബഷീര്‍ വധക്കേസ്: ഭാര്യ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച്‌ ഹൈക്കോടതി | KM Basheer Case

KM ബഷീര്‍ വധക്കേസ്: ഭാര്യ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച്‌ ഹൈക്കോടതി | KM Basheer Case

Times Kerala 3 months ago

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണക്കോടതി മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു.(KM Basheer Case High Court Issues Notice To Government On Trial Court Transfer)

ഹർജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദ്ദേശം. വിചാരണക്കോടതി മാറ്റിയ തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ബഷീറിന്റെ ഭാര്യ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കേസിന്റെ വിചാരണ നടക്കേണ്ടിയിരുന്ന തിരുവനന്തപുരം ഫസ്റ്റ് അഡീഷണല്‍ സെഷൻസ് കോടതിയില്‍ നിന്ന് നാലാം അഡീഷണല്‍ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Story Summary

The Kerala High Court has issued a notice to the state government on a plea filed by KM Basheer’s wife, challenging the order that transferred the journalist’s murder trial to a new sessions court. The petition also sought the appointment of a special public prosecutor for the case.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala