കൊച്ചി: നഗരത്തില്‍ ഹൈ-പ്രൊഫൈല്‍ ആളുകളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തിവന്ന പ്രധാന കണ്ണികള്‍ പിടിയില്‍.
‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരില്‍ നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് അമല്‍ ജോർജ്, അഭിജിത്ത് എന്നിവർ അറസ്റ്റിലായത്. ചേരാനല്ലൂരില്‍ വാടകയ്ക്കെടുത്ത വീട്ടില്‍ കേന്ദ്രീകരിച്ചായിരുന്നു ഇവർ മാരക ലഹരിമരുന്നുകളുടെ വിപണനം നടത്തിയിരുന്നത്.(Kochi drug bust, Key Drug Distributors Targeting High Profile Clients Arrested In Kochi)
വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഹരി ശേഖരിച്ച് വാടകവീട്ടിലെത്തിച്ച ശേഷം ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നല്‍കുന്നതായിരുന്നു ഇവരുടെ രീതി. കൊച്ചിയിലെ ഉന്നത ശ്രേണിയിലുള്ളവർക്കും സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
അമല്‍ ജോർജും അഭിജിത്തുമാണ് ലഹരി വിതരണത്തിന്റെ പ്രധാന ചുമതലക്കാർ. നേരത്തെ 250 ഗ്രാം എംഡിഎംഎയുമായി പിടിയിലായ വ്യക്തിയാണ് അമല്‍ ജോർജ്. അഭിജിത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു ലഹരി ഇടപാടുകള്‍ക്കുള്ള പണമിടപാടുകള്‍ നടന്നിരുന്നത്. ഇവരുടെ ഫോണ്‍ കോളുകളും സമ്പർക്ക പട്ടികയും പരിശോധിച്ച് ലഹരി ലഭിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.
Story Summary
In a major anti-narcotics operation codenamed ‘Operation Toofan’, Kochi police arrested two key drug distributors, Amal George and Abhijit, who were supplying substances to high-profile professionals, including doctors and film industry members. The duo operated from a rented house in Cheranalloor.

