Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചിയില്‍ MVDയുടെ മിന്നല്‍ പരിശോധന: അമിതഭാരം കയറ്റിയ 48 ലോറികള്‍ പിടിയില്‍; 16.74 ലക്ഷം രൂപ പിഴ ഈടാക്കി | MVD Surprise Inspection

കൊച്ചിയില്‍ MVDയുടെ മിന്നല്‍ പരിശോധന: അമിതഭാരം കയറ്റിയ 48 ലോറികള്‍ പിടിയില്‍; 16.74 ലക്ഷം രൂപ പിഴ ഈടാക്കി | MVD Surprise Inspection

Times Kerala 4 days ago

കൊച്ചി: റോഡപകടങ്ങള്‍ തടയുന്നതിനും അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളുടെ അനധികൃത സർവീസ് തടയുന്നതിനുമായി എറണാകുളം ജില്ലയില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയത് വ്യാപക മിന്നല്‍ പരിശോധന.

എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 48 ചരക്ക് ലോറികള്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്നായി 16,74,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.(MVD Surprise Inspection In Kochi Overloaded Lorries Fined 16 Lakhs)

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരേസമയത്തായിരുന്നു എം.വി.ഡി സംഘത്തിന്റെ നടപടി. അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും അനുവദനീയമായ അളവിലും കൂടുതല്‍ ഭാരം കയറ്റിയും സർവീസ് നടത്തിയ വാഹനങ്ങളാണ് പ്രധാനമായും കുടുങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Story Summary

The Kerala Motor Vehicles Department (MVD) cracked down on overloaded freight lorries in Ernakulam district, penalizing 48 vehicles during a surprise inspection. Led by Enforcement RTO Biju Isaac across major hubs including Angamaly and Perumbavoor, the drive resulted in a total fine collection of Rs 16.74 lakh.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala