Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊണ്ടോട്ടിയില്‍ വീട് റെയ്ഡ് ചെയ്ത് എം.ഡി.എം.എ പിടികൂടി; യുവാവ് അറസ്റ്റില്‍ | Kondotty MDMA bust

കൊണ്ടോട്ടിയില്‍ വീട് റെയ്ഡ് ചെയ്ത് എം.ഡി.എം.എ പിടികൂടി; യുവാവ് അറസ്റ്റില്‍ | Kondotty MDMA bust

Times Kerala 4 months ago

റിപ്പോർട്ട് : അൻവർ ഷരീഫ് കൊണ്ടോട്ടി: വീട്ടില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (Kondotty MDMA bust) യുവാവ് പിടിയിലായി.

കരിപ്പൂർ അറഫാ വില്ലയില്‍ അസ്ഫാക്ക് (28) ആണ് മലപ്പുറം ജില്ലാ പോലീസിന്റെ പിടിയിലായത്. ലഹരിമാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ (Operation Toofaan Narco Hunt) പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

ഇന്ന് രാവിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ഏകദേശം 16 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരിമരുന്ന് അളന്നു കൊടുക്കാൻ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസും ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്ക് വിപണിയില്‍ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്‌, ഇൻസ്പെക്ടർ അനുദാസ് കെ. എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ ജോബി വർഗ്ഗീസ്, ഡാൻസാഫ് (DANSAF) ടീം അംഗങ്ങളായ സഞ്ജീവ്, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, ദിനേഷ്, ബിജു, രഞ്ജിത്ത്, ജസീർ എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒമാരായ അബ്ദുള്ള ബാബു, ശുഭ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Story Summary: A 28-year-old youth named Asfaq was arrested with 16 grams of MDMA during a raid at his residence in Karipur under ‘Operation Toofaan Narco Hunt’. Acting on a tip-off received by Malappuram SP Chaitra Teresa John, the Kondotty police and DANSAF team executed the operation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala