Dailyhunt
കോണ്‍ഗ്രസില്‍ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി 'ഡീല്‍' എന്ന് ആരോപണം | TN Prathapan

കോണ്‍ഗ്രസില്‍ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി 'ഡീല്‍' എന്ന് ആരോപണം | TN Prathapan

Times Kerala 1 week ago

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്.

നാട്ടിക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress, Leader publicly comes out against TN Prathapan)

സിപിഎം ഓഫീസില്‍ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വാടാനപ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ‘കിറ്റ് വിവാദം’ ടി.എൻ. പ്രതാപനും ബിജെപിയും ചേർന്ന് ആസൂത്രണം ചെയ്ത വെറും ഒത്തുകളിയാണെന്ന് ഫിറോസ് ആരോപിച്ചു.

വിഷയത്തില്‍ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സഹായിക്കുമെന്നാണ് ഈ ‘ഡീല്‍’ എന്ന് ഫിറോസ് വെളിപ്പെടുത്തി. സ്വന്തം പാർട്ടി ഭാരവാഹി തന്നെ സിപിഎം ഓഫീസിലെത്തി സ്ഥാനാർത്ഥിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് യുഡിഎഫ് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala