Tuesday, 22 Sep, 8.46 pm Times Kerala

കൊറോണ വൈറസ്
കൊറോണക്ക് പച്ച മരുന്ന് ചികിത്സ; പരീക്ഷണ പെരുമാറ്റ ചട്ടത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

കൊറോണ വൈറസിനെതിരെ ആഫ്രിക്കന്‍ പച്ചമരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിക്കുന്നതിനുള്ള പെരുമാറ്റ ചട്ടത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. പരമ്ബരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദവും സുരക്ഷിതവും ഗുണനിലവാരം ഉള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍തോതിലുള്ള പ്രാദേശിക ഉത്പാദനത്തിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ നല്‍കും.

ലൈഫ് മിഷന്‍ പദ്ധതി;കേസ് അന്വേഷണം പ്രഖ്യാപിക്കുന്നതിലും.

ഡബ്ല്യുഎച്ച്‌ഒ ആഫ്രിക്ക റീജിയണല്‍ ഡയറക്ടര്‍ പ്രോസ്പര്‍ തുമുസൈമാണ് ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എബോളാ പകര്‍ച്ച വ്യാധിയുടെ പരമ്ബരാഗത ചികിത്സാ മാര്‍ഗങ്ങളുടെ ഗവേഷണ, വികസന പദ്ധതികള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ലോകാരോഗ്യ സംഘടന അടിവരയിട്ടതായും അദ്ദേഹം വ്യക്തമാക്കി.

കൊറോണക്കെതിരെ ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ രീതികള്‍ ഉള്‍പ്പെടെയുള്ള സാധ്യതകളിലേക്കാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി എത്തി നില്‍ക്കുന്നത്. കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തിപ്പെടുത്താന്‍ ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top