Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

Times Kerala 6 years ago

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ഹിന്ദി ദിനപത്രം 'ദൈനിക് ഭാസ്‌കറി'ല്‍ ജോലി ചെയ്യുന്ന തരുണ്‍ സിസോദിയ (37)യാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയുടെ നാലാം നിലയില്‍ നിന്നും ചാടി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

നൂറ്റിരണ്ടാം പിറന്നാളാഘോഷിക്കുന്ന ഗൗരിയമ്മക്ക് ആശംസകളുമായി.

സോദിയയ്ക്ക് കഴിഞ്ഞ മാസം 24നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയ്ക്കു വിധേയനായി ആരോഗ്യപുരോഗതി കൈവരിക്കുന്നതിനിടെയാണു സംഭവം.അര്‍ബുദ ബാധിതനായിരുന്നു എന്ന് കണ്ടെത്തിയതിനു പുറമേ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത് സിസോദിയയെ മാനസികമായി തളര്‍ത്തിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്നു രാജിവയ്ക്കാന്‍ സിസോദിയയെ സ്ഥാപന മേധാവികള്‍ നിര്‍ബന്ധിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala