കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ചുവയസുകാരൻ മരിച്ചു (Koyilandy houseboat accident).
ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുട്ടി.
ഇന്ന് വൈകിട്ട് 5.30ഓടെയാണ് അപകടം സംഭവിച്ചത്. കുടുംബത്തോടൊപ്പം ഹൗസ്ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്.
Story Summary: A five-year-old boy, Muhammad Aisam from Omassery, died after falling into the Akalappuzha River from a houseboat in Koyilandy, Kozhikode. The child was on a family outing, and police are taking further action in connection with the incident.

