Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് പട്രോളിങ്ങിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം: ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു | Police Officer Attacked

കോഴിക്കോട് പട്രോളിങ്ങിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം: ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു | Police Officer Attacked

Times Kerala 2 weeks ago

കോഴിക്കോട്: രാത്രികാല പട്രോളിങ്ങിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിന്റെ ക്രൂരമായ ആക്രമണം. കോഴിക്കോട് നഗരമധ്യത്തിലെ മാനാഞ്ചിറ സ്ക്വയറിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ സിറിഞ്ചുപയോഗിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.(Police Officer Attacked With Syringe By Drug Gang During Night Patrol in Kozhikode)

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തില്‍ ലഹരി വില്‍പ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Story Summary

A police officer was injured after being attacked with a syringe and needle by a drug gang during night patrolling near Mananchira Square in Kozhikode. The injured officer from Kozhikode Town Police Station has been hospitalized, and a search operation is underway to track down the escaped culprits.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala