Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: ഭര്‍ത്താവിൻ്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | Kumbh Mela Viral Star

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: ഭര്‍ത്താവിൻ്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | Kumbh Mela Viral Star

Times Kerala 2 weeks ago

കൊച്ചി: കുംഭമേളയിലെ വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയയായ യുവതിയുടെ ഭർത്താവ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇയാളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നേരത്തെ കോടതി നീട്ടിയിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് ഈ കേസില്‍ നിർണ്ണായകമാകും.(Kumbh Mela Viral Star Husband Anticipatory Bail Plea In Kerala High Court)

നേരത്തെ, മധ്യപ്രദേശ് സർക്കാർ ഈ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണെന്നും, അതിനാല്‍ കേരള ഹൈക്കോടതിയില്‍ നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ നല്‍കുന്നത് നിലനില്‍ക്കില്ലെന്നും സർക്കാർ വാദിക്കുന്നു. ട്രാൻസിറ്റ് മുൻകൂർ ജാമ്യാപേക്ഷയാണ് സമർപ്പിക്കേണ്ടിയിരുന്നതെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നിലപാട്.

കേരളത്തിന് പുറമേ, മധ്യപ്രദേശ് ഹൈക്കോടതിയിലും ദമ്പതികള്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ് പോലീസ് തങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നുവെന്ന് ആരോപിച്ചാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്നതിനൊപ്പം പ്രധാനപ്പെട്ട ചില ആരോപണങ്ങളും അവർ ഉന്നയിക്കുന്നു.

Story Summary

The Kerala High Court is set to hear the anticipatory bail plea of the husband of the ‘Kumbh Mela viral star’, today amid objections from the Madhya Pradesh government regarding jurisdiction. The couple has also moved the Madhya Pradesh High Court, alleging police harassment, the creation of fake birth certificates, and a larger criminal conspiracy against them, seeking a fair investigation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala