Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: വിവാഹസംഘത്തിലെ 35 പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം, ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി | Tourist Bus Overturns

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: വിവാഹസംഘത്തിലെ 35 പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം, ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി | Tourist Bus Overturns

Times Kerala 1 week ago

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്തിന് സമീപം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം. വിവാഹസംഘം സഞ്ചരിച്ച ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

അപകടത്തില്‍ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു.(Tourist Bus Overturns Koothattukulam Ernakulam Petrol Pump Wedding Party Injured)

ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്ന വിവാഹസംഘമാണ് അപകടത്തില്‍പ്പെട്ടത്.

എതിർദിശയില്‍ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ച്‌ കയറിയത്. അപകടസമയത്ത് പെട്രോള്‍ പമ്പില്‍ നിന്നിരുന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Story Summary

A tourist bus carrying a wedding party overturned into a petrol pump at Kakkoor near Koothattukulam in Ernakulam district while trying to give side to a motorcycle. 35 people were injured, with four in critical condition.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala