Dailyhunt
കുതിച്ച്‌ സ്വര്‍ണ്ണവില: പവന് ഇന്ന് 1440 രൂപ വര്‍ധിച്ചു | Gold price

കുതിച്ച്‌ സ്വര്‍ണ്ണവില: പവന് ഇന്ന് 1440 രൂപ വര്‍ധിച്ചു | Gold price

Times Kerala 3 weeks ago

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയില്‍ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.(Kerala Gold price hiked, know about today's rate)

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala