Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഡാക്ക് അതിര്‍ത്തി സംഘര്‍ഷം: മോദിക്കെതിരെ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

ലഡാക്ക് അതിര്‍ത്തി സംഘര്‍ഷം: മോദിക്കെതിരെ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

Times Kerala 6 years ago

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭൂമി ചൈന കൈക്കലാക്കിയെന്ന് ലഡാക്കിലുള്ളവര്‍ പറയുന്നു. എന്നാല്‍ ആരും ഇന്ത്യന്‍ ഭൂമി പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. വിഷയത്തില്‍ ആരോ കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്നാരോപിച്ച്‌ ലഡാക്ക് സ്വദേശികളുടെ വീഡിയോ ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി പങ്കുവെച്ചു.

ഇന്ത്യന്‍ ഭൂമി ചൈനക്ക് കൈമാറിയെന്നും അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ മോദി കള്ളം പറയുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala