Dailyhunt
'LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച്‌ അറിയില്ല': പത്മജ വേണുഗോപാല്‍ | Kit controversy

'LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച്‌ അറിയില്ല': പത്മജ വേണുഗോപാല്‍ | Kit controversy

Times Kerala 2 weeks ago

തൃശൂർ: വോട്ടർമാർക്ക് തൃശൂരില്‍ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍.

താൻ അറിയാത്ത കാര്യത്തിലാണ് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നതെന്നും ഇത് വെറും വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു.( I don’t know about the kit controversy, says Padmaja Venugopal)

കിറ്റ് വിവാദത്തെക്കുറിച്ച്‌ തനിക്കറിയില്ല. ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച്‌ എങ്ങനെയാണ് താൻ അറിയുകയെന്നും പത്മജ ചോദിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാകുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും കൊണ്ടുവരുന്നത് എല്‍ഡിഎഫിന്റെ പണ്ടേയുള്ള ശീലമാണെന്ന് അവർ പരിഹസിച്ചു.

സൂപ്പർ മാർക്കറ്റില്‍ പത്മജ വേണുഗോപാലിന് വേണ്ടിയാണ് വിഷുക്കിറ്റുകള്‍ വിതരണം ചെയ്തതെന്നായിരുന്നു എല്‍ഡിഎഫിന്റെ പരാതി. ഇതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala