Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലിവ്-ഇൻ പങ്കാളികള്‍ക്കും ഗാര്‍ഹിക പീഡന നിയമം ബാധകം: ചരിത്രവിധിയുമായി സുപ്രീം കോടതി | Supreme Court

ലിവ്-ഇൻ പങ്കാളികള്‍ക്കും ഗാര്‍ഹിക പീഡന നിയമം ബാധകം: ചരിത്രവിധിയുമായി സുപ്രീം കോടതി | Supreme Court

Times Kerala 1 week ago

ന്യൂഡല്‍ഹി: വിവാഹബന്ധത്തില്‍ ഏർപ്പെടാതെ ഒന്നിച്ചുജീവിക്കുന്ന സ്ത്രീകള്‍ക്കും ഗാർഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി.

ഭർത്താവില്‍ നിന്നോ ഭർതൃവീട്ടുകാരില്‍ നിന്നോ ഉള്ള പീഡനങ്ങള്‍ തടയുന്നതിനുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498A വകുപ്പിന്റെ പരിധിയില്‍ ലീവ്-ഇൻ പങ്കാളികളെയും ഉള്‍പ്പെടുത്തിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എൻ. കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.(Supreme Court Brings Live In Relationships Under Section 498A Protection)

പാരമ്പര്യമായി വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് മാത്രമേ 498A വകുപ്പ് ബാധകമാകൂ എന്ന വാദം തള്ളിയ കോടതി, കാലത്തിനനുസരിച്ച്‌ നിയമങ്ങളില്‍ മാറ്റം വരണമെന്ന് ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളില്‍ ലീവ്-ഇൻ ബന്ധങ്ങള്‍ സാധാരണമാണെന്നും, ഇത്തരം ബന്ധങ്ങളില്‍ ഏർപ്പെടുന്ന സ്ത്രീകളെ പീഡനങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് നിയമത്തിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അതേസമയം, വിവാഹത്തിന് തുല്യമായ രീതിയില്‍ ദീർഘകാലമായി തുടരുന്ന ലീവ്-ഇൻ ബന്ധങ്ങള്‍ക്ക് മാത്രമേ ഈ വകുപ്പ് ബാധകമാകൂ എന്ന് സുപ്രീം കോടതി കൃത്യമായ വ്യക്തത നല്‍കിയിട്ടുണ്ട്. കൂടാതെ, 498A വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാൻ, ഇത്തരം പരാതികളില്‍ ബന്ധത്തിന്റെ സ്വഭാവം തെളിയിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം പരാതിക്കാരിയായ സ്ത്രീക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Story Summary

In a landmark ruling, the Supreme Court of India extended the protection of Section 498A of the IPC (Section 85 of BNS) to women in live-in relationships. The court held that live-in relations “in the nature of marriage” qualify for protection against domestic cruelty, emphasizing that laws must adapt to evolving social reality.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala