Saturday, 28 Mar, 5.58 pm Times Kerala

കേരളം
ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം; കടയുടെമുന്നില്‍ കൂട്ടംകൂടിയവരെ ഏ​ത്ത​മി​ടീ​ച്ച്‌ യ​തീ​ഷ് ച​ന്ദ്ര

കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവരെ പരസ്യമായി കുടുംബാംഗങ്ങളുടേയും കുട്ടികളുടേയും മുന്നില്‍വെച്ച്‌ ഏത്തമിടീച്ച്‌ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര . കണ്ണൂര്‍ അഴീക്കലില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം .

നഗരപ്രദേശങ്ങളില്‍ നിന്നുമാറി നാട്ടിന്‍പുറങ്ങളിലേക്ക് നടത്തിയ പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ഇവരെ ഏത്തമിടീച്ചത്. മൂന്നുപേരില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു.
അറസ്റ്റും നിയമനടപടി സ്വീകരിക്കുകയും ചെയ്യാവുന്ന സാഹചര്യം നിലനില്‍ക്കവെയാണ് പൊലിസ് ഇത്തരമൊരു ശിക്ഷ നല്‍കിയത് . സംഭവത്തിന്റെ വീഡിയോ യതീഷ് ചന്ദ്രയോടൊപ്പമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പുറത്തുവിട്ടത്. പുറത്തിറങ്ങുന്നവരോട് പോലീസ് മാന്യമായി പെരുമാറണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top