Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്': മന്ത്രി CP ജോണിനെതിരെ കടുപ്പിച്ച്‌ പ്രതിപക്ഷം | Opposition Slams CP John

'മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്': മന്ത്രി CP ജോണിനെതിരെ കടുപ്പിച്ച്‌ പ്രതിപക്ഷം | Opposition Slams CP John

Times Kerala 1 week ago

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണ്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷ നേതാക്കളായ കെ.എൻ.

ബാലഗോപാലും പി. രാജീവും കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനങ്ങളെ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും മാടമ്പി സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കെ.എൻ. ബാലഗോപാല്‍ ആരോപിച്ചു.(Opposition Slams CP John Over Remarks On Priyadarshini Scheme)

സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണെന്നും മന്ത്രിമാർ മുഖ്യമന്ത്രിയെയാണ് ഇതിലൂടെ അനുകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചും ബാലഗോപാല്‍ പ്രതികരിച്ചു. രഹസ്യമായി ആരെ കാണാനാണ് മുഖ്യമന്ത്രി പോയതെന്ന് വ്യക്തമാക്കണമെന്നും, പുറത്തുപറഞ്ഞാല്‍ അപകടമുണ്ടാകുന്ന തരത്തിലുള്ള പ്രമുഖ നിക്ഷേപകരെയാണോ സന്ദർശിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന സമീപനമാണ് മന്ത്രി സി.പി. ജോണ്‍ കാണിച്ചതെന്ന് മുൻ മന്ത്രി പി. രാജീവ് വിമർശിച്ചു. കേരളത്തിലെ സ്ത്രീ സമൂഹത്തെ മുഴുവൻ അധിക്ഷേപിക്കുന്ന നിലപാടാണിത്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പരാമർശങ്ങള്‍. രോഗം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പൊക്കൂടെ എന്ന ചിന്ത ജനക്ഷേമ മേഖലകളെ പൂർണ്ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള സർക്കാരിന്റെ ഗൂഢലക്ഷ്യമാണ് വെളിവാക്കുന്നതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

Story Summary

Opposition leaders KN Balagopal and P Rajeev heavily criticized Transport Minister CP John over his controversial remarks on the Priyadarshini free bus scheme for women. While the Opposition termed the statement as arrogant and insulting to Keralites, CP John reiterated that he stands firmly by his remarks regarding women’s economic struggles.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala