Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിതീവ്രം;24 മണിക്കൂറിനിടെ 21907 കോവിഡ് കേസുകള്‍

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിതീവ്രം;24 മണിക്കൂറിനിടെ 21907 കോവിഡ് കേസുകള്‍

Times Kerala 6 years ago

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിതീവ്രമായി തുടരുന്നു . സംസ്ഥാനത്ത് ശനിയാഴ്ച 21,907 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,88,015 ആയി ഉയര്‍ന്നു . 425 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധയേ തുടര്‍ന്ന് മരിച്ചത് . കൂടാതെ രോഗമുക്തി നേടിയവരുടെ എണ്ണവും 8,57,933 ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4,071 കേസുകളാണ്.

38 കോവിഡ് മരണവും സ്ഥിരീകരിച്ചു. പുതിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,42,899 ആയി. 32,064 പേര്‍ നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ട് . 2,05,890 പേര്‍ ഇതുവരെ രോഗമുക്തരായി. 4,945 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala