Dailyhunt
മലയാള സിനിമയിലെ 'മഹാസംഗമം'; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ട്രെയിലറിന് 24 മണിക്കൂറിനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍ | Patriot Movie Trailer

മലയാള സിനിമയിലെ 'മഹാസംഗമം'; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ട്രെയിലറിന് 24 മണിക്കൂറിനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍ | Patriot Movie Trailer

Times Kerala 1 week ago

കൊച്ചി: മലയാള സിനിമ കാത്തിരുന്ന ആ നിമിഷം എത്തി (Patriot Movie Trailer). മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' (Patriot) ട്രെയിലർ പുറത്തിറങ്ങി.

പുറത്തിറങ്ങി വെറും 24 മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരെ നേടി യൂട്യൂബില്‍ ആഗോള തലത്തില്‍ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ഈ ട്രെയിലർ.

ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്തരമൊരു ലോഞ്ച് ചടങ്ങ് നടക്കുന്നത്. കേരളത്തിലെ രണ്ട് പ്രമുഖ തിയേറ്ററുകളില്‍ ഒരേസമയം രണ്ട് മെഗാതാരങ്ങള്‍ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. തൃശ്ശൂർ രാഗം തിയേറ്ററില്‍ മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററില്‍ മോഹൻലാലും ആരാധകരുടെ വൻ സാന്നിധ്യത്തില്‍ ട്രെയിലർ ലോഞ്ച് നിർവ്വഹിച്ചു. തങ്ങളുടെ പ്രിയ നടന്മാരെ കാണാൻ ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇരു തിയേറ്ററുകളിലും തടിച്ചുകൂടിയത്.

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ വൻ താരനിര അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ആന്റോ ജോസഫ് ഫിലിം കമ്ബനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫും കെ.ജി. അനില്‍കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാനുഷ് നന്ദൻ ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. എഡിറ്റിങ് മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേർന്നാണ്.

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ‘പേട്രിയറ്റ്’ മേയ് ഒന്നിന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. ആൻ മെഗാമീഡിയയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ട്രെയിലർ നല്‍കുന്ന സൂചനകള്‍ പ്രകാരം ഒരു ഹൈ-വോള്‍ട്ടേജ് പൊളിറ്റിക്കല്‍ ത്രില്ലറോ ആക്ഷൻ ഡ്രാമയോ ആയിരിക്കും ചിത്രമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Story Summary:
The trailer for the highly anticipated Malayalam film ‘Patriot,’ starring megastars Mammootty and Mohanlal together after 18 years, has crossed 5 million views within 24 hours of its release. In a historic launch, Mammootty released the trailer at Ragam Theatre, Thrissur, while Mohanlal did the same at Kavitha Theatre, Ernakulam. Directed by Mahesh Narayanan and produced by Anto Joseph, the film features an ensemble cast including Fahadh Faasil and Nayanthara. ‘Patriot’ is set for a grand global release on May 1st.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala