Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളചലച്ചിത്രം " ഇരുള്‍ " ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

മലയാളചലച്ചിത്രം " ഇരുള്‍ " ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Times Kerala 5 years ago

സീരിയല്‍കില്ലിംഗ് പ്രമേയമായി വരുന്ന ഡാര്‍ക്ക് ത്രില്ലെര്‍ മൂവി " ഇരുള്‍ " ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

ഇടുക്കിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍

ഇരുള്‍ എന്ന പുസ്തകത്തില്‍ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സില്‍ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളില്‍ നിന്നും വ്യത്യസ്തമായി, 'അബ്സ്ട്രാക്റ്റ്' രീതിയിലുള്ള അവതരണമാണ് സിനിമയില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്.

ദ്വന്ദ വ്യക്തിത്വം മുതല്‍ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍ .സസ്പെന്‍സ്ത്രില്ലറുകള്‍ക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 'ഇരുള്‍' എന്ന പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയില്‍ നിന്നും ഒരു മികച്ച അനുഭവം ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കും . ഫഹദ് ഫാസില്‍ , സൗബിന്‍ , ദര്ശന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

ഇതു വരെ മലയാളം ചര്‍ച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന 'ഇരുള്‍' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ജൂണ്‍ 18 , വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala